Wednesday 21 June 2017

കൊറച്ചൂടെ സമയം വേണം..

ഡാ നീ അടുത്ത കൊല്ലം കല്യാണം കഴിക്കുന്നോ ?
ഇല്ല ആപ..
എന്തെ?
ഒരു നല്ല ഭർത്താവാൻ ആദ്യം ഒരു നല്ല മകൻ ആവണ്ടേ ആപ..
നല്ല മകൻ ആണെന്ന് ഞാനും ഉമ്മയും അല്ലെ പറയേണ്ടതു..? അങ്ങനെ തന്നെ ആണ്..
അതിനു ആപ, എനിക്ക് അങ്ങനെ തോനീല്യ ഇതുവരെ..കൊറച്ചൂടെ സമയം വേണം..
എന്താടാ അവളുടെ പേര്? ഇങ്ങനെ പോയാൽ വീട്ടിൽ കൊറേ മുറികൾ ഇണ്ടാകേണ്ടി വരോടാ..
ഏയ് അതൊന്നും അല്ല ആപ. കൊറച്ചൂടെ സമയം വേണം..
ഓക്കേ.

Monday 13 March 2017

സദാചാര ക്യാമെറകൾ...

ക്യാമെറകൾ കണ്ട കിസ് ഓഫ് ലവ്.
കിസ് ഓഫ് ലവ് നടന്ന അന്ന് രാത്രി കിടക്കാൻ നേരം നിയാസ് എന്നോട് പറഞ്ഞത്.
"നീ കണ്ടോ.. നാളെ പത്രങ്ങളിലത്രയും കിസ് ഓഫ് ലവ് എന്നും പറഞ്ഞു ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും മാത്രം ആരിക്കും നല്ല കളർ ആയി കാണിക്ക. പത്രങ്ങൾ കിസ് ഓഫ് ലവ് ഇനെ വെറും ഒരു ഉമ്മവെക്കൽ സമരം ആയി ചിത്രീകരിക്കും"

ശരിയാണ്.. പിറ്റേ ദിവസം വന്ന പത്രങ്ങളിൽ കൂടുതലും ഞാൻ കണ്ടത് ഉമ്മകൾ മാത്രം ആയിരുന്നു..
കിസ് ഓഫ് ലവ് ഇന് വേണ്ടി നടന്ന ഡിസ്കഷന്സ് പോസ്റ്റെർസ് നാടകങ്ങൾ മുദ്രാവാക്യങ്ങൾ..ഊരാളി.. അങ്ങനെ ഒന്നും മിക്കവരും കണ്ടില്ല...

Wednesday 8 March 2017

നിനക്കൊന്നും ഇല്ലാത്ത കൃമി കടി എനിക്കും ഇല്ല.

കൂട്ടത്തിലെ രണ്ടു പെങ്കുട്യോളെ കുറിച്ച് ആദ്യമായി മോശമായി കേട്ടത് അവരിൽ നിന്ന് തന്നെ ആണ്.
ഞാൻ ഒരിക്കൽ ഇതൊക്കെ കൂടെയുള്ളവളുമാരോടും അവന്മാരോടും പറഞ്ഞത് തന്നെയാണ്. അവർക്കു അതൊക്കെ പൊറുക്കാമെങ്കിൽ പിന്നെ എനിക്ക് ചൊറിച്ചിലിന്റെ ആവശ്യമില്ലാലോ.

വ്യക്തിപരമായി എന്നോട് ആരും ഇന്നേവരെ അരുതാത്തതായി ഒന്നും ചെയ്തതായി അറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് വേണ്ടി ആരോടും ദേഷ്യം ഇല്ല താനും.

അവനോട് പൊറുക്കാത്ത ഒരാൾ കൂടി ഇൻഡ് സുഹൃത് വലയത്തിൽ. പക്ഷെ ഞാൻ അത് കൺസിഡർ ചെയ്യേണ്ട കാര്യം ഇല്ല. ഇനിയങ്ങനൊക്കെയാ നല്ലതു. കൊറച്ചൂടെ സെൽഫിഷ് ആകണം. അപ്പൊ ഞാനും പോവും. കൂടും.

ഇമോഷണൽ അറ്റാച്മെന്റിനും ഒരു അറ്റം ഇൻഡ്. പണ്ടൊക്കെ കരുതീരണേ അറബിക്കടലിന്റെ അറ്റം ആണെന്നാണ്. പക്ഷെ ഭാരതപ്പുഴേടെ അറ്റം മാത്രേ ഒള്ളു.

എന്റെ ഏറ്റവും വലിയ ബന്ധു ഞാൻ തന്നെയെന്നും, എന്റെ ഏറ്റോം വലിയ സന്തോഷം എന്നും ഞാൻ സന്തോഷിക്കുന്നത് മാത്രമാണെന്നും തിരിച്ചറിയുന്നിടത്ത്.. നമ്മൾ ഇൽ  എല്ലാവരിലും സെൽഫിഷ് ജനിക്കുന്നുണ്ട്.
പോട്ടെ.. മറക്കുകയും പൊറുക്കുകയും വേണം.. പക്ഷെ അധിക്ഷേപിച്ചവർക്ക് മറുപടി കൊടുത്ത് അവരെ തിരുത്തിയില്ലേൽ.. അല്ലേൽ അതിനു മുൻപ് പൊറുത്തുകൊടുക്കുന്നതു അധിക്ഷേപകങ്ങൾ ഒക്കെ സത്യം ആണെന്നും പക്ഷെ ഇനി അധിക്ഷേപിക്കരുത് എന്ന് പറയുന്ന പോലെ ആണ്.

തെറ്റ് തിരുത്തുക. എന്നിട്ടു പൊറുത്തു കൊടുക്കുക.


തലക്കഷ്ണം : നിന്നെയൊക്കെ മോശം ആണെന്ന് പറഞ്ഞു രസിച്ചവർക്കെതിരെ ഉള്ള പ്രതിഷേധം ആരുന്നു ഇന്നലെ വരേം എനിക്ക്. അല്ലാണ്ട് ഒരു പുല്ലു കാരണവും ഇല്ല. നിനക്കൊന്നും ഇല്ലാത്ത കൊഴപ്പം എനിക്കും ഇല്ല.

Thursday 2 March 2017

വിശ്വാസങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുകൾ വിടരട്ടെ

പറന്നു നടക്കാൻ ആഗ്രഹമുള്ള ചില ഉമ്മച്ചികുട്ടിമാർ സോഷ്യൽ മീഡിയകളിൽ ഇണ്ട്.
പക്ഷെ അവർ ഒരിക്കൽ പോലും അവരുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആകുകേല. ഇനി അഥവാ ആകുവാണേൽ മുഖം മാത്രം കാണത്തക്ക രീതിയിൽ മാത്രം.
അതിനോടൊക്കെ ബഹുമാനം ആണ്. എന്റെ ടിപി എനിക്കിഷ്ടമുള്ളതു എന്റെ താല്പര്യം പോലുള്ളത് എനിക്കിടാം.
പക്ഷെ അവർ ചിലപ്പോ ഒക്കെ ഇടുന്ന പിക്ച്ചർ ശ്രദ്ധിക്കണം.. മുടിയൊക്കെ അഴിച്ചിട്ടു.. കടൽതീരത്തൂടെ ഓടി നടക്കുന്ന ഏതോ ഒരു പെൺകുട്ടീടെ.. ഞാൻ പറയുന്നു ഏതോ ഒരു പെൺകുട്ടീടെ.. മിക്കവാറും വല്ല ഫോറിൻ പെൺകുട്ടികൾ ആകും. എന്നാൽ അവരൊരിക്കലും അങ്ങനെ ഒരു ഫോട്ടോ സ്വന്തമായി പോസ്റ്റ് ചെയ്യില്ല. കാരണം അവരുടെ വിശ്വാസം അവരെ അതിനു സമ്മതിക്കില്ല. അത്രേം അടിയുറച്ച വിശ്വാസികൾ മറ്റൊരു പെൺകുട്ടി തങ്ങളുടെ വിശ്വാസങ്ങൾക്ക് മേൽ പറന്നു നടക്കുന്നത് സ്വന്തം ടിപി ആയി ഇടാനും പാടില്ലാലോ. കൂട്ടിയും കിഴിച്ചും നോക്കിയാൽ.. അവർ എവിടെയോ അനങ്ങാതെ നിൽക്കുകയാണ്. വിശ്വാസത്തിൻറേം സ്വാതന്ത്ര്യത്തിൻറേം ഇടയിൽ ഒരു പാലം ഇണ്ട്. അവിടെ. പാലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് അപ്പുറത്തോ ഇപ്പുറത്തോ കടക്കുവാൻ അല്ലെ?. നിങ്ങൾ പാലം കടക്കണം. അങ്ങോട്ടായാലും ഇങ്ങോട്ടായാലും പാലം കടക്കുക തന്നെ വേണം.
ചിന്തിച്ചു ഒരു വ്യക്തിത്വം ഇണ്ടാകണം. വിശ്വാസങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുകൾ വിടരട്ടെ.

Wednesday 1 March 2017

കണ്ണീരും കടലയും കടലമിട്ടായിയും

ഇന്നലെ രാത്രി ഒൻപതരയ്ക്ക് കസ്റ്റമർ കാൾ ഇണ്ടാകും എന്ന് പറഞ്ഞിട്ട് 12 മാണി വരെ വെയിറ്റ് ചെയ്യപ്പിച്ചിട്ടു...
എന്നാൽ കാൾ തീർന്നു നിങ്ങളെ ആഡ് ചെയ്യാൻ പറ്റീല എന്ന് ഒരു മെസ്സേജ് സമദ് ഇന് അയക്കാരന്. ചെയ്തില്ല.
എന്നാൽ എന്താ സംഭവിക്കുന്നത് എന്ന എന്റേം രവിടേം മെസ്സേജ് ഇന് ഒരു റിപ്ലൈ തന്നാർണേൽ ഞങ്ങൾക്ക് പോവെങ്കിലും ചെയർന്നു.
ഇന്ന് രാവിലെ പോലും ഒരു മരുപടിം വന്നില്ല.

തിരിച്ചു പോകുംബോ ഒരുത്തൻ ലിഫ്റ്റ് തന്നൊണ്ട് റൂമിന്റെ അടുത്ത് വരെ എത്തി. അവൻ ആക്കിത്തരാം എന്ന് പറഞ്ഞിട്ടും ഞാൻ പകുതി വഴി ഇറങ്ങി നടന്നോളാം എന്ന് പറഞ്ഞതാ.
വേണ്ടാരുന്നു പട്ടികൾ വെറുതെ വിട്ടില്ല. ഭൂമി കുലുക്കി ഞാൻ ഓടി. വഴിയില് കണ്ണട വീണു അതും പെറുക്കി ഓടി.

മനുഷ്യന്മാരുടെ ഓരോ അവസ്ഥകളെ.. ഞാൻ എന്തിനാ ഈ സംഘടിച്ചു ഇതിന്മേൽ തൂങ്ങി ഇരിക്കണേ അറിയോ.? എനിക്കൊരു പണീം അറീല. അതായതു ഇത് വിറ്റാൽ ഞാൻ എന്താ ചെയ്യേണ്ടേ എന്ന് അറീല. ഇന്നലെ ഇന്ന് രാവിലെ ഹാപ്പി ആയിട്ടാണ് ഓഫീസിൽ വന്നേ. എന്നും അങ്ങനെ വരൂ എന്ന് എനിക്ക് നിര്ബന്ധ. എന്തായാലും തിരിച്ചു പോവുമ്പോ കണ്ണീരും കടലയും കടലമിട്ടായും ആയിരിക്കും.

മാറും എല്ലാം മാറും. എല്ലാം ശരിയാകും.