Thursday 2 March 2017

വിശ്വാസങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുകൾ വിടരട്ടെ

പറന്നു നടക്കാൻ ആഗ്രഹമുള്ള ചില ഉമ്മച്ചികുട്ടിമാർ സോഷ്യൽ മീഡിയകളിൽ ഇണ്ട്.
പക്ഷെ അവർ ഒരിക്കൽ പോലും അവരുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആകുകേല. ഇനി അഥവാ ആകുവാണേൽ മുഖം മാത്രം കാണത്തക്ക രീതിയിൽ മാത്രം.
അതിനോടൊക്കെ ബഹുമാനം ആണ്. എന്റെ ടിപി എനിക്കിഷ്ടമുള്ളതു എന്റെ താല്പര്യം പോലുള്ളത് എനിക്കിടാം.
പക്ഷെ അവർ ചിലപ്പോ ഒക്കെ ഇടുന്ന പിക്ച്ചർ ശ്രദ്ധിക്കണം.. മുടിയൊക്കെ അഴിച്ചിട്ടു.. കടൽതീരത്തൂടെ ഓടി നടക്കുന്ന ഏതോ ഒരു പെൺകുട്ടീടെ.. ഞാൻ പറയുന്നു ഏതോ ഒരു പെൺകുട്ടീടെ.. മിക്കവാറും വല്ല ഫോറിൻ പെൺകുട്ടികൾ ആകും. എന്നാൽ അവരൊരിക്കലും അങ്ങനെ ഒരു ഫോട്ടോ സ്വന്തമായി പോസ്റ്റ് ചെയ്യില്ല. കാരണം അവരുടെ വിശ്വാസം അവരെ അതിനു സമ്മതിക്കില്ല. അത്രേം അടിയുറച്ച വിശ്വാസികൾ മറ്റൊരു പെൺകുട്ടി തങ്ങളുടെ വിശ്വാസങ്ങൾക്ക് മേൽ പറന്നു നടക്കുന്നത് സ്വന്തം ടിപി ആയി ഇടാനും പാടില്ലാലോ. കൂട്ടിയും കിഴിച്ചും നോക്കിയാൽ.. അവർ എവിടെയോ അനങ്ങാതെ നിൽക്കുകയാണ്. വിശ്വാസത്തിൻറേം സ്വാതന്ത്ര്യത്തിൻറേം ഇടയിൽ ഒരു പാലം ഇണ്ട്. അവിടെ. പാലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് അപ്പുറത്തോ ഇപ്പുറത്തോ കടക്കുവാൻ അല്ലെ?. നിങ്ങൾ പാലം കടക്കണം. അങ്ങോട്ടായാലും ഇങ്ങോട്ടായാലും പാലം കടക്കുക തന്നെ വേണം.
ചിന്തിച്ചു ഒരു വ്യക്തിത്വം ഇണ്ടാകണം. വിശ്വാസങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുകൾ വിടരട്ടെ.

No comments:

Post a Comment