Wednesday 8 March 2017

നിനക്കൊന്നും ഇല്ലാത്ത കൃമി കടി എനിക്കും ഇല്ല.

കൂട്ടത്തിലെ രണ്ടു പെങ്കുട്യോളെ കുറിച്ച് ആദ്യമായി മോശമായി കേട്ടത് അവരിൽ നിന്ന് തന്നെ ആണ്.
ഞാൻ ഒരിക്കൽ ഇതൊക്കെ കൂടെയുള്ളവളുമാരോടും അവന്മാരോടും പറഞ്ഞത് തന്നെയാണ്. അവർക്കു അതൊക്കെ പൊറുക്കാമെങ്കിൽ പിന്നെ എനിക്ക് ചൊറിച്ചിലിന്റെ ആവശ്യമില്ലാലോ.

വ്യക്തിപരമായി എന്നോട് ആരും ഇന്നേവരെ അരുതാത്തതായി ഒന്നും ചെയ്തതായി അറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് വേണ്ടി ആരോടും ദേഷ്യം ഇല്ല താനും.

അവനോട് പൊറുക്കാത്ത ഒരാൾ കൂടി ഇൻഡ് സുഹൃത് വലയത്തിൽ. പക്ഷെ ഞാൻ അത് കൺസിഡർ ചെയ്യേണ്ട കാര്യം ഇല്ല. ഇനിയങ്ങനൊക്കെയാ നല്ലതു. കൊറച്ചൂടെ സെൽഫിഷ് ആകണം. അപ്പൊ ഞാനും പോവും. കൂടും.

ഇമോഷണൽ അറ്റാച്മെന്റിനും ഒരു അറ്റം ഇൻഡ്. പണ്ടൊക്കെ കരുതീരണേ അറബിക്കടലിന്റെ അറ്റം ആണെന്നാണ്. പക്ഷെ ഭാരതപ്പുഴേടെ അറ്റം മാത്രേ ഒള്ളു.

എന്റെ ഏറ്റവും വലിയ ബന്ധു ഞാൻ തന്നെയെന്നും, എന്റെ ഏറ്റോം വലിയ സന്തോഷം എന്നും ഞാൻ സന്തോഷിക്കുന്നത് മാത്രമാണെന്നും തിരിച്ചറിയുന്നിടത്ത്.. നമ്മൾ ഇൽ  എല്ലാവരിലും സെൽഫിഷ് ജനിക്കുന്നുണ്ട്.
പോട്ടെ.. മറക്കുകയും പൊറുക്കുകയും വേണം.. പക്ഷെ അധിക്ഷേപിച്ചവർക്ക് മറുപടി കൊടുത്ത് അവരെ തിരുത്തിയില്ലേൽ.. അല്ലേൽ അതിനു മുൻപ് പൊറുത്തുകൊടുക്കുന്നതു അധിക്ഷേപകങ്ങൾ ഒക്കെ സത്യം ആണെന്നും പക്ഷെ ഇനി അധിക്ഷേപിക്കരുത് എന്ന് പറയുന്ന പോലെ ആണ്.

തെറ്റ് തിരുത്തുക. എന്നിട്ടു പൊറുത്തു കൊടുക്കുക.


തലക്കഷ്ണം : നിന്നെയൊക്കെ മോശം ആണെന്ന് പറഞ്ഞു രസിച്ചവർക്കെതിരെ ഉള്ള പ്രതിഷേധം ആരുന്നു ഇന്നലെ വരേം എനിക്ക്. അല്ലാണ്ട് ഒരു പുല്ലു കാരണവും ഇല്ല. നിനക്കൊന്നും ഇല്ലാത്ത കൊഴപ്പം എനിക്കും ഇല്ല.

No comments:

Post a Comment